നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ പരിയാരം പൊലീസ് കണ്ടെടുത്തു

നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ അന്വേഷണത്തിലൂടെ വീണ്ടെടുത്ത് ഉടമകള്‍ക്ക് കൈമാറി പരിയാരം പൊലീസ്. പരിയാരം സി.ഐ.രാജീവൻ വലിയവളപ്പിലിന്റെ നേതൃത്വത്തിലാണ് മൂന്ന് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തത് .തുടർന്ന് ഉടമകള്‍ക്ക് ഫോണുകള്‍ തിരിച്ചുനല്‍കി. ചെറുതാഴത്തെ രാജീവൻ, പിലാത്തറയിലെ മുഹമ്മദ് റൗഷാനി, മുനീർ എന്നിവർക്കാണ് ഫോണുകള്‍ തിരിച്ചുനല്‍കിയത്. ഫോണ്‍ നഷ്‌ടപ്പെട്ടവർ പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫോണുകള്‍ കണ്ടെത്തിയത്. രാജീവന്റെ ഫോണ്‍ ഉത്തർപ്രദേശ് സ്വദേശിയായ ഒരാള്‍ക്ക് ലഭിക്കുകയും അയാള്‍ അത് ഉപയോഗിക്കുകയും ചെയ്തു വരികയായിരുന്നു.
മുഹമ്മദ് റൗഷാനിയുടെ ഫോണ്‍ ശ്രീകണ്ഠപുരത്തെ ഒരു കടയില്‍ അജ്ഞാതൻ വിറ്റിരുന്നു. അവിടെ നിന്നാണ് ഫോണ്‍ കണ്ടെടുത്തത്. മുനീറിന്റെ ഫോണ്‍ തളിപ്പറമ്ബിലെ ഒരു കടയിലാണ് വിറ്റിരുന്നത്. എ.എസ്.ഐ ജയേഷ്, സീനിയർ സി.പി.ഒ. പി.കെ.ഗിരീഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.





