Kannur
HomeNews

കണ്ണൂരിന്റെ ഓർമ്മയായി ഓവർ ബ്രിഡ്ജ്

10 Jul 20251 മിനിറ്റ് വായന
കണ്ണൂരിന്റെ ഓർമ്മയായി ഓവർ ബ്രിഡ്ജ്

 


കണ്ണൂരിലെ പൊതുജനത്തിന് ചങ്ക് പൊട്ടുന്ന ഒരു വിഷയമാണ് പലരുടെയും നൂറ്റാണ്ടുകളായി അനുഭവങ്ങൾ ഓർമ്മകൾ ദുഃഖങ്ങൾ സന്തോഷങ്ങൾ എല്ലാം ചേർന്ന് കെട്ടിയ കെട്ടിടം പോലെ ആണ് ഈ പാലം.ആ പാലം ഇല്ലാതാകുമ്പോൾ പൊതുജനത്തിന് ഓർക്കാൻ എന്തൊക്കെ ഉണ്ടാകുമെന്ന് ചിന്തിച്ചാൽ ഒരുപാട് ഈ വിഷയങ്ങൾ ആയിരിക്കും.

സ്‌കൂളിലേക്കോ ഓഫീസിലേക്കോ പോകുന്ന വഴി ആ പാലത്തിലൂടെ ആയിരിക്കാം.കാൽനട ആയി കൊണ്ടുള്ള യാത്രകളുടെ ഓർമകൾ ഒരേ പാത വഴി പങ്കിട്ട ജീവിതങ്ങൾ,പ്രണയകഥകൾ കൂട്ടുകാരുമായി നടത്തിയ ചിരിച്ചു നടന്ന യാത്രകൾ ചിലർക്ക് അവരുടെ കുട്ടിക്കാലം മുഴുവൻ ആ പാലം ചുറ്റിപ്പറ്റിയിരുന്നു ഒരു കാലഘട്ടത്തിന്റെ അന്ത്യം.

മാർക്കറ്റ്,മുനീഷ്വരൻ കോവിലിൽ നിന്ന് എളുപ്പം പഴയ ബസ്‌ സ്ഥാന്റിലേക്കും, സ്റ്റേഡിയത്തിലേക്കും പോകാൻ ഉള്ള വഴി ആണ് കാലാകാലങ്ങളിൽ അടച്ചു കളഞ്ഞത്. ഇപ്പോൾ പൂർണമായും പൊളിച്ചു നീക്കുന്നതും.പാലം ഇല്ലാതാകുന്നത് ഒരു പ്രദേശത്തിന്റെ മുഖം മാറുന്നതിന് സമാനമാണ് പഴയകാലം ഒരു അധ്യായം പോലെ അവസാനിക്കുന്നത് ഇങ്ങനെ തന്നെ.

പാലം ഇല്ലാതാകുന്നത് ഒരു ഭാഗം ജീവിതം തന്നെ നഷ്ടപ്പെടുന്നതുപോലെ പലർക്കും തോന്നും. ഒരുപക്ഷേ അതിനേക്കാൾ വേദന നൽകുന്നത് പുതിയതൊന്നും ഇവിടെ ഉടൻ വരില്ലെന്ന് തോനുന്നു പൊതുജനം നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ വേറെയും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക