Kannur
HomeNews

പെട്ടിക്കടപോലും തുറന്നില്ല,കണ്ണൂരില്‍ ദേശീയ പണിമുടക്ക് ബന്ദായി മാറി

9 Jul 20251 മിനിറ്റ് വായന
പെട്ടിക്കടപോലും തുറന്നില്ല,കണ്ണൂരില്‍ ദേശീയ പണിമുടക്ക് ബന്ദായി മാറി

 



കണ്ണൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പൊതുപണിമുടക്ക് കണ്ണൂര്‍ ജില്ലയില്‍ പൂര്‍ണം.പണിമുടക്കില്‍ജനജീവിതം സ്തംഭിച്ചു.

ജില്ലാആസ്ഥാനമായ കണ്ണൂര്‍ നഗരത്തില്‍ പെട്ടിക്കടപോലും തുറന്നു പ്രവര്‍ത്തിച്ചില്ല.

കണ്ണൂര്‍ റെയില്‍വെസ്‌റ്റേഷന്‍, മട്ടന്നൂര്‍ വിമാനത്താവളം എന്നിവടങ്ങളില്‍ പണിമുടക്ക്‌അറിയാതെ വന്ന യാത്രക്കാരില്‍ചിലര്‍കുടുങ്ങിയെങ്കിലും പൊലിസ്‌രക്ഷകരായി. കണ്ണൂര്‍ നഗരത്തിലുള്‍പ്പെടെയുളള സ്ഥലങ്ങളില്‍കടന്‍കമ്ബോളങ്ങള്‍അടഞ്ഞുകിടന്നു. ആശുപത്രി ക്യാന്റീനുകള്‍ മാത്രമേ തുറന്നിട്ടുളളൂ. സര്‍വീസ് നടത്തുമെന്ന് മന്ത്രിപറഞ്ഞിരുന്നുവെങ്കിലും കണ്ണൂര്‍ ഡിപ്പോയില്‍ നിന്നും ഒരൊറ്റ കെ. എസ്.ആര്‍.ടി.സി ബസും സര്‍വീസ് നടത്തിയില്ല.

താണ, കാല്‍ടെക്‌സ്, പഴയ ബസ്റ്റാന്റ്, പ്ലാസ ജങ്ഷന്‍, ബാങ്ക് റോഡ്, പുതിയ ബസ്റ്റാന്റ്, കണ്ണൂര്‍ സിറ്റി തുടങ്ങിയ നഗര കേന്ദ്രങ്ങളിലെ കടകളും പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ടെങ്കിലും താരതമ്യേനെ കുറവാണ്. റെയില്‍വേ സ്റ്റേഷനില്‍ വരുന്ന യാത്രക്കാര്‍ക്കായി പൊലിസ് വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. പൊലിസ് സംരക്ഷണത്തോടെ മാത്രമേ സര്‍വീസ് നടത്താവുവെന്നാണ്‌കെ. എസ്.ആര്‍.ടി.സി ഡിപ്പോകള്‍ക്ക് ് ലഭിച്ചിരിക്കുന്ന നിര്‍ദേശം. കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ യൂനിയനും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. പഴയങ്ങാടിയില്‍ ദീര്‍ഘദൂര ചരക്ക് ലോറികളെ സമരാനുകൂലികള്‍ തടഞ്ഞു വെന്നതൊഴിച്ചാല്‍ പണിമുടക്ക് ഇതുവരെ സമാധാനപരമാണ്.സര്‍ക്കാര്‍ ഓഫീസിലും വിദ്യാലയങ്ങളിലും ഹാജര്‍ നിലകുറവായിരുന്നു

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക