Kannur
HomeNews

കരുണ തേടി പിലാത്തറയിലെ നന്ദന സുരേഷ്..

16 Jul 20251 മിനിറ്റ് വായന
കരുണ തേടി പിലാത്തറയിലെ നന്ദന സുരേഷ്..

 


പിലാത്തറ: കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ വിളയാ ങ്കോട് താമസിക്കുന്ന സി.സി. സുരേഷ്, പി. അനില എന്നിവരുടെ മകൾ നന്ദന സുരേഷ് (18 വയസ്സ്) ഇരു വൃക്കകളും തകരാറിലായി കഴിഞ്ഞ രണ്ടു വർഷമായി ചികിത്സയിലാണ്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുക എന്നതാണ് ഏക പോംവഴി. ഇതിന് ലക്ഷങ്ങൾ ചികിത്സാ ചെലവ് വരുന്ന നിലയാണ് ഉള്ളത്. 

നിർധനരായ ഈ കുടുംബത്തിന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയും തുടർ ചികിത്സയും താങ്ങാൻ പറ്റാത്തതാണ്. ഈ സാഹചര്യത്തിൽ ഉദാരമതികളുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ സഹായം കൊണ്ട് മാത്രമേ നന്ദനയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കുകയുള്ളൂ. നന്ദനയുടെ കുടുംബത്തെ സഹായിക്കുവാൻ സാമ്പത്തിക സമാഹരണത്തിനുവേണ്ടി ചികിത്സകമ്മിറ്റി രൂപീകരിച്ച് പ്രവർ ത്തിച്ച് വരികയാണ്. അകമഴിഞ്ഞ സാമ്പത്തിക സഹായം നൽകി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക