നാടുകാണി സൂ-സഫാരി പാർക്ക് യാഥാർത്ഥ്യത്തിലേക്ക്-252.8 ഏക്കർ ഭൂമി മൃഗശാല വകുപ്പിന് കൈമാറി

തളിപ്പറമ്പിന്റെ സ്വപ്നപദ്ധതിയായ നാടുകാണി സൂ ആൻഡ് സഫാരി പാർക്ക് യാഥാർഥ്യത്തിലേക്ക്. പാർക്ക് നിർമിക്കുന്നതിന് വേണ്ടി കഷിവകുപ്പിന് കീഴിലുണ്ടായിരുന്ന സ്ഥലം മൃഗ സംരക്ഷണ വകുപ്പിന് കൈമാറി. 252.8 ഏക്കർ ഭൂമിയാണ് കൈമാറിക്കൊണ്ട് റവന്യു വകുപ്പ് ഉത്തരവായത്. ഇനി പദ്ധതിക്കായി വിശദമായ ഡി പി ആർ തയ്യാറാക്കണം. ഇതിനായി 2 കോടി രൂപ കേരള സർക്കാർ ബജറ്റിൽ നീക്കി വച്ചിട്ടുണ്ട്.
സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഭൂമിയുടെ കമ്പോളവിലയായി 52 കോ'ടി രൂപ പ്ലാന്റേഷൻ കോർപറേഷന് നൽകും. പദ്ധതി നടപ്പിലാക്കുമ്പോൾ തൊഴിൽ നഷ്ടപ്പെടുന്ന പ്ലാന്റേഷൻ കോർപരേഷൻ തൊഴിലാളികളെ സു സഫാരി പാർക്കിലെ ജീവനക്കാരായി നിയമിക്കും. ഭൂമിയിലെ മരങ്ങൾ മുറിക്കരുടെന്നും, അത്യാവശ്യമായി മരങ്ങൾ മുറിക്കേണ്ടി വരികയാണെങ്കിൽ റവന്യൂ വകുപ്പിന്റെ മുൻകൂർ അനുമതി വാങ്ങണം. ഒരു വർഷത്തിനകം തന്നെ സഫാരിപാർക്കിന്റെ നിർമ്മാണം ആരംഭിക്കണമെന്നാണ് പ്രധാന വ്യവസ്ഥ. കഴിഞ്ഞ വർഷമാണ് എം.വി.ഗോവിന്ദൻ എം.എൽ.എയുടെ നേതൃത്വത്തിൽ സഫാരി പാർക്കിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. നിർമ്മാണം പൂർത്തിയാവുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ സു-സഫാരി പാർക്കായി ഇത് മാറും.





