Kannur
HomeNews

കണ്ണൂര്‍ ആറളം മേഖലയില്‍ മലവെള്ളപ്പാച്ചില്‍; വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയം

26 Jul 20251 മിനിറ്റ് വായന
കണ്ണൂര്‍ ആറളം മേഖലയില്‍ മലവെള്ളപ്പാച്ചില്‍; വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയം

 


ആറളം മേഖലയില്‍ മലവെള്ളപ്പാച്ചില്‍. വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയം. പുനരധിവാസ മേഖലയിലെ പതിമൂന്ന്, പതിനൊന്ന് ബ്ലോക്കുകളില്‍ വെള്ളം കയറി.വനപ്രദേശത്തുള്ള ആളുകളെ മാറ്റി പാർപ്പിച്ചു. ഇന്ന് വൈകിട്ടോടെയാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. ആറളം പുഴയിലും ബാവലി പുഴയിലുമാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. തീര പ്രദേശത്തുള്ളവർക്ക് ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്.

പുഴകളില്‍ വളരെ പെട്ടെന്ന് ജലനിരപ്പ് ഉയർന്നതും പ്രദേശത്തേക്ക് വെള്ളം കയറുകയും ചെയ്യുകയായിരുന്നു. ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയമുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍ ജില്ലാ ഭരണകൂടം ഇത് സ്ഥിരീകരിച്ചിട്ടില്ല. രണ്ട് ബ്ലോക്കുകളിലാണ് വെള്ളം കയറിയത്. ഇവിടെ 25 ഓളം കുടുംബങ്ങളാണുള്ളത്. ഇവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മലയോര മേഖലയില്‍ അതിശക്തമായ മഴ പെയ്യുന്നുണ്ട്. പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ ഉയർത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക