Kannur
HomeNews

കുഞ്ഞിമംഗലം ഗവ.ഹയർ സെക്കന്ററി സ്കൂൾ 2025- 26 വർഷത്തെ SPC ജൂനിയർ കേഡറ്റുകളുടെ രക്ഷാകർത്തൃ യോഗം നടന്നു

19 Jul 20251 മിനിറ്റ് വായന
കുഞ്ഞിമംഗലം ഗവ.ഹയർ സെക്കന്ററി സ്കൂൾ 2025- 26 വർഷത്തെ SPC ജൂനിയർ കേഡറ്റുകളുടെ രക്ഷാകർത്തൃ  യോഗം നടന്നു

 




കുഞ്ഞിമംഗലം ഗവ.ഹയർ സെക്കന്ററി സ്കൂൾ 2025- 26 വർഷത്തെ SPC ജൂനിയർ കേഡറ്റുകളുടെ രക്ഷാകർത്തൃ  യോഗം SPC ജില്ലാ റൂറൽ അസിസ്റ്റൻ്റ് നോഡൽ ഓഫീസർ ശ്രീ. കെ പ്രസാദ് ഉദ്ഘാടനം ചെയ്തു PTA വൈസ് പ്രസിഡൻ്റ്  ഉണ്ണികൃഷ്ണൻ എ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ശ്രീ കേശവൻ മാസ്റ്റർ സ്വാഗത ഭാഷണം നടത്തി. കഴിഞ്ഞ വേനലവധി കാലത്ത് വായന തന്നെ ലഹരി എന്ന മുദ്രാവാക്യം ഉൾക്കൊണ്ട് കേഡറ്റുകൾ വായിച്ച പുസ്തകങ്ങളുടെ എഴുപതോളം ആസ്വാദനക്കുറിപ്പുകൾ ചേർത്ത് വെച്ച് തയ്യാറാക്കിയ  'അക്ഷര പച്ച' പതിപ്പ്, ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ കുടുംബത്തിൽ നിന്നും ഒരു പോസ്റ്റർ പരിപാടിയിൽ ലഭിച്ച മികച്ച പോസ്റ്ററുകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പതിപ്പ് എന്നിവയുടെ  പ്രകാശനം ADNO ശ്രീ പ്രസാദ് സാർ നിർവഹിച്ചു. ചടങ്ങിൽ SPC കണ്ണൂർ റൂറൽ പ്രൊജക്റ്റ് അസിസ്റ്റൻ്റ് ശ്രീ സി.എം ജയദേവൻ, SPC ഗാർഡിയൻ പ്രസിഡൻ്റ് Dr. അജിത് കുമാർ, CPO രജിൻ കെ.വി എന്നിവർ ആശംസകളർപ്പിച് സംസാരിച്ചു. CPO 

ശ്രീമതി സവിത കെ.വി നന്ദി പറഞ്ഞു

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക