Kannur
HomeNews

കൊട്ടിയൂര്‍ ഉത്സവം: കെ എസ് ആര്‍ ടി സി സ്പെഷ്യല്‍ സര്‍വീസ് വരുമാനം 1 .20 കോടി

8 Jul 20251 മിനിറ്റ് വായന
കൊട്ടിയൂര്‍ ഉത്സവം: കെ എസ് ആര്‍ ടി സി സ്പെഷ്യല്‍ സര്‍വീസ് വരുമാനം 1 .20 കോടി

 


കണ്ണൂർ: കൊട്ടിയൂർ ഉത്സവത്തിന് കെ എസ് ആർ ടി സി സ്പെഷ്യല്‍ സർവീസ് നടത്തിയതിലൂടെ നേടിയ വരുമാനം 1.20 കോടി രൂപ.

പാലക്കാട് മുതല്‍ കാസർകോട് വരെയുള്ള ഡിപ്പോകളിലെ ബസുകള്‍ സർവീസ് നടത്തിയ വകയിലാണ് ഇത്രയും വരുമാനം നേടിയത്. 3441 ട്രിപ്പുകളാണ് ആകെ നടത്തിയത്. തലശ്ശേരി- കണ്ണൂർ ഡിപ്പോകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കിയത്. തലശ്ശേരി ഡിപ്പോയില്‍ മാത്രം 72.47 ലക്ഷം രൂപയും കണ്ണൂർ ഡിപ്പോയില്‍ നിന്ന് 13.60 ലക്ഷം രൂപയും ലഭിച്ചു. ജൂണ്‍ 10 മുതലായിരുന്നു കെ എസ് ആർ ടി സി സ്പെഷ്യല്‍ സർവീസ് തുടങ്ങിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക