Kannur
HomeNews

കേരളത്തിലേക്കുള്ള എംഡിഎംഎ കടത്തിന്‍റെ മുഖ്യ കണ്ണികള്‍ പിടിയില്‍

30 Jul 20251 മിനിറ്റ് വായന
കേരളത്തിലേക്കുള്ള എംഡിഎംഎ കടത്തിന്‍റെ മുഖ്യ കണ്ണികള്‍ പിടിയില്‍

 


കണ്ണൂർ: കേരളത്തിലേക്കുള്ള എംഡിഎംഎ കടത്തിന്‍റെ മുഖ്യ കണ്ണികള്‍ പിടിയില്‍. തലശ്ശേരി സ്വദേശി സുഹൈല്‍, പാലക്കാട്‌ സ്വദേശി സുജിൻ എന്നിവരാണ് പിടിയിലായത്.ഡല്‍ഹി ക്രൈം ബ്രാഞ്ചാണ് ഇരുവരെയും 6 കിലോ എംഡിഎംഎയുമായി പിടികൂടിയത്. കണ്ണൂർ സിറ്റി പൊലീസാണ് ഡല്‍ഹി ക്രൈം ബ്രാഞ്ചിന് വിവരം നല്‍കിയത്.

ഡല്‍ഹിയില്‍ നിന്ന് ബാംഗ്ലൂരിലേക്കും പിന്നീട് കേരളത്തിലേക്കും മയക്കുമരുന്ന് എത്തിക്കുന്നതാണ് രീതി. സുഹൈലിന്റെ സംഘമാണ് കാസർഗോഡ് മുതല്‍ എറണാകുളം വരെ എംഡിഎംഎ എത്തിക്കുന്നത്. ഡല്‍ഹിയില്‍ നിർമിച്ചും വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിച്ചുമാണ് മയക്കുമരുന്ന് ശേഖരിക്കുന്നത്. സുഹൈലിന് നൈജീരിയൻ മയക്കുമരുന്ന് സംഘവുമായും ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക