Kannur
നാളെ കർക്കിടക വാവ് ബലികർമങ്ങൾ നടക്കുന്നയിടങ്ങൾ
23 Jul 20251 മിനിറ്റ് വായന

- വയനാട് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ കർക്കിടക വാവിനോട് അനുബന്ധിച്ചുള്ള ബലികർമങ്ങൾ വ്യാഴാഴ്ച പുലർച്ചെ മൂന്ന് മുതൽ ക്ഷേത്ര പരിസരത്ത് നടക്കും.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
- ഇക്കരെ കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ ബലികർമങ്ങൾ പുലർച്ചെ അഞ്ച് മുതൽ ആരംഭിക്കും.
- കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ രാവിലെ ആറിനും ചൊവ്വ ശിവ ക്ഷേത്രത്തിൽ പുലർച്ചെ മുതലും ബലികർമങ്ങൾ ആരംഭിക്കും.
- തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ പുലർച്ചെ അഞ്ചിന് ആരംഭിക്കും.
- പയ്യാമ്പലത്തും തയ്യിൽ കടപ്പുറത്തും പുലർച്ചെ മുതൽ ബലിതർപ്പണം ഉണ്ടാകും.
- തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പുലർച്ചെ നാല് മുതൽ തുടങ്ങും
- സമസ്ത കേരള വാര്യർ സമാജം മട്ടന്നൂർ യൂണിറ്റ് പുലർച്ചെ 5.30 മുതൽ 8.30 വരെ കർക്കിടക വാവ് ബലിതർപ്പണത്തിന് കല്ലൂർ ഐക്കുളത്തിൽ സൗകര്യം ഒരുക്കി.
- മട്ടന്നൂർ മേറ്റടി ഉറുമ്പേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ കർക്കിടക വാവ് ബലി തർപ്പണം രാവിലെ ആറ് മുതൽ തുടങ്ങും.
- മലപ്പട്ടം അടിച്ചേരി കല്ലോത്ത് ശിവ ക്ഷേത്രത്തിൽ ബലിതർപ്പണം ക്ഷേത്ര പരിസരത്തെ പുഴക്കരയിൽ രാവിലെ ഏഴ് മുതൽ ആരംഭിക്കും.
- ചാലോട് ഗോവിന്ദാം വയൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ രാവിലെ 5.30 ന് ക്ഷേത്രക്കടവിൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും.





