Kannur
HomeNews

കണ്ണൂരിൽ സ്‌കൂൾ ബസിൽ നിന്ന് തെറിച്ച് വീണയാൾ മരിച്ചു

26 Jul 20251 മിനിറ്റ് വായന
കണ്ണൂരിൽ സ്‌കൂൾ ബസിൽ നിന്ന് തെറിച്ച് വീണയാൾ മരിച്ചു

 


കണ്ണൂർ: സ്‌കൂൾ ബസിൽ നിന്ന് തെറിച്ച് വീണ് സഹായി മരിച്ചു. കക്കാട് കൗസർ ഇംഗ്ലീഷ് മീഡിയം സ്കൂൾ ബസ് ജീവനക്കാരൻ കാപ്പാട് പോസ്റ്റ് ഓഫീസിനു സമീപത്തെ നാലകത്ത് ദാവൂദ് (64) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.30ഓടെ പള്ളിപ്രത്തായിരുന്നു അപകടം. ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചകഴിഞ്ഞാണ് മരണം.


ഭാര്യ: സുബൈദ. മക്കൾ: അർഫാന, ഹാജറ, ഹസീന. മരുമക്കൾ: അബ്‌ദുൽ സലാം, ഷഫീഖ്, അൻവർ.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക