Kannur
വീരഞ്ചിറ എ.കെ. ജി വായനശാലയിൽ കെ. ദാമോദരൻ അനുസ്മരണം
4 Jul 20251 മിനിറ്റ് വായന

വായനാപക്ഷാചരണത്തിന്റെ ഭാഗമായി ചെറുതാഴം വീരഞ്ചിറ എ.കെ.ജി സ്മാരക വായനശാലയിൽ കെ.ദാമോദരൻ അനുസ്മരണം നടന്നു. വായനശാലാ യുവജനവേദി പ്രസിഡണ്ട് ശരൺ കെ.വി യുടെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ പരിപാടി ശാസ്ത്ര ഡയരക്ടർ വി.ആർ.വി. ഏഴോം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ പ്രധാനിയും പാട്ടബാക്കി, രക്തപാനം തുടങ്ങിയ നാടകങ്ങളിലൂടെ കർഷകരും തൊഴിലാളികളും അനുഭവിക്കുന്ന ജീവൽ പ്രശ്നങ്ങൾ സാമൂഹ്യ മന:സാക്ഷിക്കു മുന്നിൽ ഉയർത്തിക്കൊണ്ടുവരാൻ കഴിഞ്ഞ അപൂർവ രാഷ്ട്രീയ മീമാംസകനും സാമൂഹിക ശാസ്ത്രകാരനും ആയിരുന്നു കെ. ദാമോദരൻഎന്ന് ഉദ്ഘാടകൻ വിശദീകരിച്ചു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
രേവൽ വിജയൻ, പി.പി.രമേശൻ, ബി. കുമാരൻ, അഭിഷേക് സി.വി തുടങ്ങിയവർ പ്രസംഗിച്ചു.





