Kannur
കഴിക്കുന്നതിനിടെ ദോശ തൊണ്ടയില്‍ കുടുങ്ങി; പയ്യന്നൂരില്‍ വീട്ടമ്മക്ക് ദാരുണാന്ത്യം
5 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തൻവീട്ടില്‍ കമലാക്ഷിയാണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴോടെ വീട്ടില്‍വെച്ച് ദോശ കഴിക്കുമ്ബോഴായിരുന്നു സംഭവം.ശ്വാസംമുട്ടലും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു കമലാക്ഷി.
കുറച്ചുനാളുകളായി ശ്വാസംമുട്ടലും മറ്റ് ശാരീരിക അസ്വസ്ഥതകളുമായി ചികിത്സയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.





