Kannur
HomeNews

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ 11ന് കണ്ണൂരില്‍

9 Jul 20251 മിനിറ്റ് വായന
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ 11ന് കണ്ണൂരില്‍

 



കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈമാസം 11ന് കണ്ണൂരിലെത്തുന്നു. മംഗലാപുരത്ത് നിന്ന് മട്ടന്നൂരില്‍ വിമാനമിറങ്ങുന്ന ആദ്യന്തരമന്ത്രി കാർ മാർഗം തളിപ്പറമ്ബ് രാജരാജശ്വര ക്ഷേത്രത്തില്‍ ദർശനം നടത്തും.വൈകിട്ടാണ് ക്ഷേത്രദർശനത്തിന് സമയം നിശ്ചയിച്ചിരിക്കുന്നത്.

പിന്നീട് കണ്ണൂർ താളികാവിലെ ബി.ജെ.പി ജില്ലാ ആസ്ഥാനമായ മാരാർജി ഭവനില്‍ അമിത്ഷാ ബിജെപി ജില്ലാ നേതാക്കളുമായി കൂടിക്കാഴ്ച‌ നടത്തും. തുടർന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന അദ്ദേഹം തലസ്ഥാനത്ത്

നേതാക്കളുമായി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് സംബന്ധിച്ച്‌ നടക്കുന്ന അവലോകനയോഗത്തില്‍ പങ്കെടുക്കും. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച്‌ കണ്ണൂരിലും തളിപ്പറമ്ബിലും പൊലിസ് കനത്ത സുരക്ഷയൊരുക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക