Kannur
കരുവൻചാൽ ടൗണിൽ ഹൈടെക് ബസ് കാത്തിരിപ്പുകേന്ദ്രം ഉദ്ഘാടനം ചെയ്തു
7 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ആലക്കോട് : യാത്രക്കാർക്ക് സംഗീതം കേൾക്കാം, മൊബൈൽ ഫോൺ ചാർജ് ചെയ്യാം. കരുവൻചാൽ ടൗണിലെ ഹൈടൈക് ബസ് കാത്തിരിപ്പുകേന്ദ്രത്തിലാണ് ഈ സൗകര്യം. സജീവ് ജോസഫ് എംഎൽഎയുടെ ഫണ്ടിൽ നിർമിച്ച ഹൈടെക് ബസ് കാത്തിരിപ്പുകേന്ദ്രം അദ്ദേഹം ഉദ്ഘാടനംചെയ്തു. ലൈറ്റിങ് സംവിധാനം, ആധുനിക ഇരിപ്പിടം തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടമ്പള്ളിൽ അധ്യക്ഷതവഹിച്ചു. ടി.ഡി. ബാബു, പി.കെ. ബാലകൃഷ്ണൻ, പി. ബഷീറ, ജെയിംസ് പുത്തൻപുര, സണ്ണി തെക്കേൽ, വി.എ. റഹിം, ബാബു പള്ളിപ്പുറം, കെ.പി. നൗഷാദ്, എ.ഡി. സാബു, ബിനോയ് തോമസ്, സി.കെ. കൃഷ്ണൻ, ബിജു തൃകോഴിക്കൽ, ടോമി കുമ്പിടിയാമാക്കൽ, മാത്യു ചാണക്കാട്ടിൽ എന്നിവർ സംസാരിച്ചു.





