വായനയ്ക്ക് പ്രാധാന്യം നൽകാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തു

വിദ്യാഭ്യാസ മേഖലയിൽ വായനയ്ക്ക് പ്രാധാന്യം നൽകാനും വിദ്യാർത്ഥികൾക്ക്ഗ്രേസ് മാർക്ക് നൽകുവാനുമുള്ള സർക്കാർ തീരുമാനത്തെ സോഷ്യൽ ആക് ഷൻ ഗ്രൂപ്പ് (ശാസ്ത്ര ) പ്രവർത്തക സംഗമം സ്വാഗതം ചെയ്തു.
വരുംതലമുറകൾക്കിടയിൽ മാനവികതയും ശാസ്ത്രബോധവും വളർത്താൻപരമ്പരാഗത പുസ്തക വായനയും ഡിജിറ്റൽ വായനയുമെല്ലാം പ്രോൽസാഹിപ്പിക്കേണ്ടതുണ്ട് എന്ന് സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
"ആരോടും ചോദിക്കാം, ഏത് പുസ്തകവും വായിക്കാം എവിടെ നിന്നും ഉത്തരങ്ങൾ ശേഖരിക്കാം " എന്ന രീതിയിൽ ശാസ്ത്ര ആഗോളതലത്തിൽ നടത്തിവരുന്ന പി.ടി.ബി സ്മാരകബാലശാസ്ത്ര പരീക്ഷ കാലോചിതമായി പരിഷ്ക്കരിക്കാനും തീരുമാനിച്ചു.
പ്രൊഫ എ.ജമാലുദ്ദീന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ഏഴോം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പി.കെ.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര ചെയർമാൻ പി.വി.അബ്ദുൾ റഹ്മാൻ മുഖ്യ ഭാഷണം നടത്തി. പി.ടി.ബി പരീക്ഷ പൊതു സമൂഹത്തിന് കൂടി പ്രയോജനപ്പെടുത്താൻ കഴിയുന്നത് നന്നാവുമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ,ബി.ദാമോദരൻ മാസ്റ്റർ, വി.ആർ.വി. ഏഴോം,വി.ഗോപിനാഥ് പരിയാരം, പപ്പൻ ചെറുതാഴം, പപ്പൻ കുഞ്ഞിമംഗലം, പ്രൊഫ. ടി.പി. ഹമീദ്, എസ്.ഗിരിജാദേവി, അഡ്വ. പ്രസന്നാമണികണ്ഠൻ,റഹ് നാസ്,പി.വി, സുജ എൻ, സ്മിത പി.ആർ, ബാലകൃഷ്ണൻ നരിക്കോട്, എം.പി. ചന്ദ്രൻ, സി.വി.സുകുമാരൻ,അഡ്വ.സി.വി.കുഞ്ഞിരാമൻ, ടി..ലക്ഷ്മി, ഗംഗൻ കാനായിതുടങ്ങിയവർ പ്രസംഗിച്ചു. കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതിയുടെ (കാൻ ഫെഡ്)പി.ടി.ബി ജൻമ ശതാബ്ദി പുരസ്കാര ജേതാക്കളെ പരിപാടിയിൽ അനുമോദിക്കുകയുണ്ടായി.





