Kannur
HomeNews

പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് മണൽത്തിട്ടയിൽ തട്ടി ഫൈബർ വള്ളം അപകടത്തിൽപ്പെട്ടു

16 Jul 20251 മിനിറ്റ് വായന
പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് മണൽത്തിട്ടയിൽ തട്ടി  ഫൈബർ വള്ളം അപകടത്തിൽപ്പെട്ടു

 


പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് മണൽത്തിട്ടയിൽ തട്ടി  ഫൈബർ വള്ളം അപകടത്തിൽപ്പെട്ടു. അപകടത്തിൽപ്പെട്ട വള്ളത്തിലെ നാലു പേരെയും മത്സ്യബന്ധന ഉപകരണങ്ങളും മറ്റൊരു വള്ളക്കാർ രക്ഷപ്പെടുത്തി. അലോഷ്യസ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്. സൈൻ എന്ന വള്ളത്തിലെ മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ട വള്ളത്തിലെ ആറ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. കോസ്റ്റൽ പോലീസ് എത്തി  വള്ളം കരക്ക് എത്തിച്ചു .

ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. വേലി ഇറക്ക സമയത്ത് ഇവിടെ അപകടം പതിവാണ് നേരത്തെ നിരവധി തവണ വള്ളം അപകടത്തിൽ പെടുകയും നിരവധി ആൾക്കാർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനെ മറികടക്കാൻ ഇവിടെ പുലിമുട്ട് നിർമ്മിക്കുന്നുണ്ട്. നിർമ്മാണ പ്രവർത്തി അവസാന ഘട്ടത്തിലാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക