Kannur
കണ്ണൂര്‍ വിമാനത്താവളത്തിന്റെ അഞ്ച് കിലോ മീറ്റര്‍ ചുറ്റളവില്‍ ഇന്ന് മുതല്‍ ഡ്രോണ്‍ നിരോധനം
11 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിന്റെ അഞ്ച് കിലോ മീറ്റർ ചുറ്റളവില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് ഡ്രോണ്‍, പാരാ ഗ്ലൈഡർ, ഹാട്ട് എയർ ബലൂണുകള്‍, മറ്റേതെങ്കിലും ആളില്ലാത്ത വ്യോമ വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ച് ജില്ലാ കലക്ടർ അരുണ്‍ കെ വിജയൻ ഉത്തരവിട്ടു.
വിമാനത്താവളത്തിന്റെ അതിർത്തി മുതല്‍ അഞ്ച് കിലോമീറ്റർ ചുറ്റളവിലാണ് നിരോധനം ബാധകം.വിമാനങ്ങള്‍ ഇറങ്ങുന്നതിനോ പറന്നുയരുന്നതിനോ തടസ്സമാവുന്ന രീതിയില്‍ ഇത്തരത്തില്‍ ഏതെങ്കിലും പ്രവർത്തനം കണ്ടാല്‍ അടുത്ത പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കണം. ഭാരതീയ നാഗരിക് സുരക്ഷ സംഹിത 2023 പ്രകാരമാണ് ജില്ലാ കലക്ടറുടെ ഉത്തരവ്.





