Kannur
മൊറാഴ ചേരക്കുന്നിൽ വിള്ളൽ കണ്ടെത്തി; 16 കുടുംബങ്ങൾ ആശങ്കയിൽ
7 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ മൊറാഴ ചേരക്കുന്നിൽ വിള്ളൽ കണ്ടെത്തിയതോടെ നാട്ടുകാർ ആശങ്കയിൽ. 200 മീറ്ററിൽ ഏറെ നീളത്തിലും ഒരു മീറ്റർ വീതിയിലുമാണ് വിള്ളൽ രൂപപ്പെട്ടത്. ആശങ്ക പരന്നതോടെ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
ആന്തൂർ നഗരസഭയിൽപ്പെട്ട മൊറാഴ ചേരക്കുന്നിന് താഴെ 16 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവർക്ക് മുകളിലാണ് ഭീതിയുടെ വിള്ളൽ.. ദിവസങ്ങൾ കഴിയുംതോറും വിള്ളലിന്റെ വ്യാപ്തി വർദ്ധിച്ചു വരുന്നുണ്ട്. ചേരക്കുന്നിൽ വലിയ പാറക്കല്ലുകളും ഉള്ളതിനാൽ മണ്ണിടിച്ചിൽ ആശങ്ക ഏറുകയാണ്.
പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു. തഹസിൽദാർ ഉൾപ്പെടെ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വിള്ളലിന്റെ വ്യാപ്തി അറിയാൻ കൂടുതൽ പരിശോധന വേണമെന്നാണ് വിദഗ്ധ സംഘത്തിൻറെ വിലയിരുത്തൽ. മഴ ശക്തമായാൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട വരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.





