Kannur
HomeNews

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തില്‍ മൂര്‍ഖന്‍

11 Jul 20251 മിനിറ്റ് വായന
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തില്‍ മൂര്‍ഖന്‍

 


പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തില്‍ മൂര്‍ഖര്‍ പാമ്പ്.ശുചിമുറിയിലാണ് ഇന്നലെ രാവിലെ പാമ്പിനെ കണ്ടത്.ബി.ബ്ലോക്കിലെ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ ശുചിമുറിയിലേക്ക് പോകുമ്പോല്‍ പാമ്പിനെ കാണുകയായിരുന്നു.പിന്നീട് സുരക്ഷാ ജീവനക്കാരെത്തി പാമ്പിനെ നീക്കം ചെയ്തു.

മെഡിക്കല്‍ കോളേജില്‍ വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന വിഷപ്പാമ്പ് ശല്യം മാറ്റമില്ലാതെ ഇപ്പോഴും തുടരുകയാണ്.

വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളിലും മറ്റും പാമ്പ് ശല്യം നേരത്തെ തന്നെ ഉണ്ടായിരുന്നു. പ്രദേശത്തെ കാട് വെട്ടിത്തെളിക്കാത്തതും മാലിന്യനിക്ഷേപമുമാണ് പാമ്പ് ശല്യം വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് വിമര്‍ശനം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക