Kannur
HomeNews

ബാലാവകാശ കമ്മീഷൻ നടപടി സ്വാഗതാർഹം

14 Jul 20251 മിനിറ്റ് വായന
ബാലാവകാശ കമ്മീഷൻ നടപടി സ്വാഗതാർഹം

 

ശാസ്ത്ര സാങ്കേതിക നേട്ടങ്ങൾ പരകോടിയിൽ എത്തിയ പുതിയ കാലത്ത് തങ്ങളേക്കാൾ പല കാര്യങ്ങളിലും കൂടുതൽഅറിവ് നേടിയ വിദ്യാർത്ഥികളെക്കൊണ്ട് സ്വന്തം കാൽകഴുകിച്ച അദ്ധ്യാപകരുടെ നടപടി അപലപനീയമാണെന്നും പ്രസ്തുത നീതികേടിന്നെതിരെ സ്വമേധയാ കേസെടുത്ത ബാലാവകാശ കമ്മീഷൻ നടപടി സ്വാഗതാർഹമാണെന്നുംശാസ്ത്ര നിർവാഹക സമിതി യോഗം അഭിപ്രായപ്പെട്ടു.

ഗുരു എന്ന പദത്തിന് ഇരുട്ടിനെ (അജ്ഞ തയെ) അകറ്റുന്നവൻ എന്നാണ് അർത്ഥമെങ്കിൽ പുതിയ കാലത്തെ വിദ്യാർത്ഥികളടക്കമുള്ളഎല്ലാവരും പരസ്പരം പല കാര്യങ്ങളിലും അജ്ഞതയെ അകററുന്ന ഗുരുക്കന്മാരാണെന്നും യോഗം വിലയിരുത്തി.ആരല്ല ഗുരുനാഥർഎന്ന് സ്വയം ചോദിക്കാൻ എല്ലാവരും തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.

ശാസ്ത്ര പ്രസിഡണ്ട് പ്രൊഫ. എ.ജമാലുദ്ദീൻ അദ്ധ്യക്ഷനായി. വി.ആർ.വി. ഏഴോം, ബി.ദാമോദരൻ, ഗിരിജാ ദേവി.എസ്, സുജാത. കെ.പി., പി.പി.കുഞ്ഞിരാമൻ, എ നാരായണൻ, , പപ്പൻ ചെറുതാഴം, പപ്പൻ കുഞ്ഞിമംഗലം,ഷിജില ബർണാഡ് തുടങ്ങിയവർ സംസാരിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക