Kannur
കണ്ണൂര്‍ മാങ്ങാട്ടിടത്ത് കണ്ടെത്തിയ ബോംബുകള്‍ ഇന്ന് നിര്‍വീര്യമാക്കും
2 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂര്‍ മാങ്ങാട്ടിടത്ത് കണ്ടെത്തിയ ബോംബുകള്‍ ഇന്ന് നിര്‍വീര്യമാക്കും.പഴക്കമുള്ള സ്റ്റീല്‍ ബോംബുകളാണ് പൊലീസ് കണ്ടെത്തിയത്.അതില്‍ രണ്ട് ബോംബുകള്‍ മരത്തിന്റെ വേരുകള്‍ പടര്ന്നുപിടിച്ച്മൂടിയ നിലയിലായിരുന്നു. ബോംബുകളുടെ സ്ഫോടനശേഷിയെത്രയെന്ന് ബോംബ് സ്ക്വാഡ് പരിശോധിക്കും.
നേരത്തെ തയ്യാറാക്കി ഒളിപ്പിച്ച ബോംബുകള്‍ പിന്നീട് ഉപേക്ഷിച്ചതാവാം എന്നാണ് പൊലീസിന്റെ നിഗമനം. സ്ഥലം ഉടമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഉപ്പില പീടിക സ്വദേശി പ്രകാശന്റെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാരുന്നു ആറ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്.രഹസ്യ വിവരത്തെത്തുടര്‍ന്ന് കൂത്തുപറമ്പ് പൊലീസ് നടത്തിയപരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്ക്വാഡ്സ്ഥലത്തെത്തുകയും ബോംബ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.





