Kannur
ആശുപത്രിയില്‍ എത്തിയ രോഗിയില്‍ നിന്നും ഓട്ടോതൊഴിലാളി അമിത വാടക ഈടാക്കി
15 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പയ്യന്നൂര്‍ മൂരിക്കൊവ്വലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയരോഗിയില് നിന്നുമാണ് ഓട്ടോറിക്ഷ തൊഴിലാളി അമിതവാടക ഈടാക്കിയത്. വയോധികയായ അമ്മയ്ക്കൊപ്പം ആശുപത്രിയില്‍ എത്തിയ യുവതി, തിരിച്ചുപോകാനായി ആശുപത്രിക്ക് മുമ്പിലെ ഓട്ടോസ്റ്റാന്‍ഡില്‍ നിന്നും ഓട്ടോ വിളിച്ചിരുന്നു.
കരിവെള്ളൂരിലേക്കുള്ള ഒമ്പതര കിലോമീറ്റര്യാത്രയ്ക്ക് 210 രൂപ വാങ്ങേണ്ട സ്ഥാനത്ത് 300 രൂപയാണ് വാടകയിടാക്കിയത്. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ഓട്ടോറിക്ഷതൊഴിലാളി യൂണിയന് (സിഐടിയു)വിന് രേഖാമൂലം പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ ഇടപെട്ട യൂണിയന് ഓട്ടോറിക്ഷതൊഴിലാളിയോട് അധികമായി ഈടാക്കിയ തുക തിരിച്ചു നല്കാന് ആവശ്യപ്പെടുകയായിരുന്നു. പയ്യന്നൂരില്‍ നിന്നും ഓട്ടോ തൊഴിലാളികള്‍ പലപ്പോഴുംഅധികചാര്ജ്ഈടാക്കുന്നതായിമുന്പേ പരാതിയുണ്ട്.





