Kannur
HomeNews

ഇരിട്ടിയില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ നിന്നും മാര്‍ബിള്‍ ഇറക്കുന്നതിനിടെ അപകടം; രണ്ട് തൊഴിലാളികള്‍ക്ക് ഗുരുതര പരിക്ക്‌

28 Jul 20251 മിനിറ്റ് വായന
ഇരിട്ടിയില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ നിന്നും മാര്‍ബിള്‍ ഇറക്കുന്നതിനിടെ അപകടം; രണ്ട് തൊഴിലാളികള്‍ക്ക് ഗുരുതര പരിക്ക്‌

 


ഇരിട്ടി: കണ്ണൂർ ഇരിട്ടിയില്‍ കണ്ടെയ്‌നർ ലോറിയില്‍ നിന്നും മാർബിള്‍ ഇറക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് ഗുരുതര പരിക്ക്.

പുന്നാട് ടൗണിലെ തൊഴിലാളികളായ ബിനു, ശശി എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ 10 മണിയോടെ ഇരിട്ടി പുന്നാട് വെച്ച്‌ കണ്ടെയ്‌നറില്‍ നിന്നും മിനി ലോറിയിലേക്ക് മാര്‍ബിള്‍ മാറ്റി കയറ്റുന്നതിനിടയിലാണ് അപകടം.

മാര്‍ബിള്‍ പാളികള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയ തൊഴിലാളികളെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തു. പരിക്കേറ്റ തൊഴിലാളികളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിട്ടി പൊലീസും രണ്ട് ഫയർ ഫോഴ്സ് യൂണിറ്റും സംഭവ സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക