Kannur
HomeNews

യോഗ ശരീരത്തിനും വായന മനസിന്നും ഉണർവ് നൽകും

21 Jun 20251 മിനിറ്റ് വായന
യോഗ ശരീരത്തിനും വായന മനസിന്നും ഉണർവ് നൽകും


ശാരീരിക ആരോഗ്യത്തിന് യോഗയും മാനസികാരോഗ്യത്തിന്ന് വായനയും വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ശാസ്ത്രയോഗാ ക്ലബ് സംഘടിപ്പിച്ച വായനാ ദിന പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രമുഖ യോഗാതെറാപ്പിസ്റ്റും ഏഴോം ഗവ ആയുർവേദഡിസ് പൻസറി ആയുഷ് വിഭാഗം ഡോക്ടറുമായ എം.വി. ഭാവനഅഭിപ്രായപ്പെട്ടു.

വായനാമാസാചരണത്തോടനുബന്ധിച്ച് ശാസ്ത്ര ഡയരക്ടർ വി.ആർ.വി. ഏഴോ മിന്റെ അദ്ധ്യക്ഷതയിൽ പഴയങ്ങാടി കൗൺസലിംഗ് സെന്ററിൽ സംഘടിപ്പിച്ച 'പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ബി.ദാമോദരൻ മാസ്റ്റർ, എം.പി.. ചന്ദ്രൻ, ഡോ. ബിൻസി മരിയ,വിചന്തുക്കുട്ടി മാസ്റ്റർ. ബബിത കുമാരി,ആർ,സന്ദീപ് ഇ. എൻ, ജിഷ എം.കെ., സുജ എൻ. അഡ്വ. പ്രസന്നാ മണികണ്ഠൻ, റഹ് നാസ് പി.വി, സത്യവതി.എ, ,വിനോദിനി എം.ടി തുടങ്ങിയവർ പ്രസംഗിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക