Kannur
HomeNews

പാപ്പിനിശേരിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

24 Jun 20251 മിനിറ്റ് വായന
പാപ്പിനിശേരിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

 


പാപ്പിനിശേരി: കഞ്ചാവ് സഹിതം രണ്ട് യുവാക്കളെ പാപ്പിനി ശേരി റേഞ്ച് എക്സൈസ് സംഘം പിടികൂടി.  ഇരിണാവ് ആനാംകോവൽ സ്വദേശികളായ സി.യദുകൃഷ് (27), എൻ.കെ.അൻവാസ് (25) എന്നിവരെയാണ് ഇൻസ്പെക്ടർ കെ. അനുശ്രീയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്‌. പാപ്പിനിശേരി കച്ചേരിത്തറ മാവിങ്കീലിൽ വെച്ച് യദുകൃഷ്‌ണനെയും ആറാംകോ വലിൽ വെച്ച് അൻവാസിനെയും പിടികൂടി.

ഗ്രേഡ് അസി. ഇൻസ്പെക്‌ടർ പി.എം.കെ.സജിത്‌കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ പി.പി.രജിരാഗ്, വി.പി.ശ്രീകുമാർ, സി. പങ്കജാക്ഷൻ, സിവിൽ ഓഫീസർ വിവേക്, ഡ്രൈവർ ജോജൻ എന്നിവരടങ്ങിയ സംഘമാണ് യുവാക്കളെ വലയിലാക്കിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക