Kannur
HomeNews

പൊത്തില്‍ ഉടമയില്ലാതെ രണ്ട് പാത്രങ്ങള്‍, പാഞ്ഞെത്തി പൊലീസും ബോംബ്‌ സ്‌ക്വാഡും, തുറന്നപ്പോള്‍ കണ്ടത്

2 Jun 20251 മിനിറ്റ് വായന
പൊത്തില്‍ ഉടമയില്ലാതെ രണ്ട് പാത്രങ്ങള്‍, പാഞ്ഞെത്തി പൊലീസും ബോംബ്‌ സ്‌ക്വാഡും, തുറന്നപ്പോള്‍ കണ്ടത്

 


കണ്ണൂർ: കണ്ടാല്‍ സ്റ്റീല്‍ ബോംബെന്ന് തോന്നിക്കുന്ന പാത്രങ്ങള്‍ ജനങ്ങളെ ആശങ്കയിലാക്കി. പനങ്കാവ് കുണ്ടംചാല്‍ അങ്കണവാടിക്ക് സമീപം മരത്തിന്റെ പൊത്തില്‍ ഒളിപ്പിച്ച നിലയിലാണ് രണ്ട് സ്റ്റീല്‍ പാത്രങ്ങള്‍ കണ്ടെത്തിയത്.ഇത് കണ്ടാണ് ബോംബ് എന്ന സംശയം ഉണ്ടാക്കിയതും ജനങ്ങളില്‍ ഭീതി പരത്തിയതും.

പ്രദേശവാസി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വളപട്ടണം പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് നെയ് നിറച്ച സ്റ്റീല്‍ പാത്രങ്ങളാണെന്ന് കണ്ടെത്തിയത്. ബോംബല്ലെന്ന് പരിശോധനയില്‍ മനസിലായതോടെ ആശങ്ക ഒഴിഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക