Kannur
HomeNews

ഭക്തജനത്തിരക്കില്‍ കൊട്ടിയൂരില്‍ രാത്രിയോളം ഗതാഗതകുരുക്ക്

15 Jun 20251 മിനിറ്റ് വായന
ഭക്തജനത്തിരക്കില്‍ കൊട്ടിയൂരില്‍ രാത്രിയോളം ഗതാഗതകുരുക്ക്

 


കൊട്ടിയൂർ: വൈശാഖോത്സവത്തോടനുബന്ധിച്ച്‌ കൊട്ടിയൂരില്‍ ഭക്തജനങ്ങളുടെ വൻ തിരക്കിനെ തുടർന്ന് ഗതാഗതക്കുരുക്കുംഇന്നലെ രാവിലെ അഞ്ചോടെ ആരംഭിച്ച ഗാതഗാതകുരുക്ക് രാത്രി വൈകുവോളം നീണ്ടു. വയനാട്ടിലെ ബോയ്സ് ടൗണ്‍ മുതല്‍ കേളകം വരെയുള്ള പതിനഞ്ച് കിലോമീറ്ററോളം വാഹനങ്ങളുടെ നിരയായിരുന്നു.

കുടിവെള്ള വിതരണത്തിനുള്ള പൈപ്പിടാൻ റോഡരിക് കുഴിച്ചത് കാരണം ഇരുവശങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് കടന്നുപോകാൻ കഴിയാത്തതാണ് പ്രധാനമായും ഗതാഗതകുരുക്കിനിടയാക്കിയത്.

നടപ്പാത ഇല്ലാത്തതിനാല്‍ കാല്‍നടയും സാധ്യമല്ല. റോഡരികിലെ കാട് വെട്ടിത്തെളിക്കാതിരുന്നതും ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക