Kannur
ഡിഷുകളും ബക്കറ്റുകളും മോഷ്ടിച്ച കള്ളന് അറസ്റ്റില്‍
27 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
രാജപുരം: റബ്ബര്‍ ഉറയൊഴിക്കാന്‍ ഉപയോഗിക്കുന്ന അലുമിനിയം ഡിഷുകളും ബക്കറ്റുകളും മോഷ്ടിച്ച പ്രതി അറസ്റ്റില്‍.
പെരിങ്ങോം സ്വദേശിയും കള്ളാര്‍ അരിങ്കല്ലില്‍ വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന ജയപ്രകാശിനെ(48)ആണ് രാജപുരം എസ്.ഐ സി.പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
അരിങ്കല്ലിലെ ജോസിന്റെ റബ്ബര്‍തോട്ടത്തിലെ ഷെഡില്‍ സൂക്ഷിച്ചിരുന്ന 120 ഡിഷുകള്‍, 10 ബക്കറ്റ് എന്നിവ കഴിഞ്ഞ ദിവസമാണ് മോഷണം പോയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.





