സ്വർണ്ണ മാല പൊട്ടിച്ച കള്ളൻ പിടിയിൽ

പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കേളോത്ത് വെച്ച് മെയ് 6 ന് ഉച്ചയ്ക്ക് 12 മണിയോടുകൂടി വീടിനുമുന്നിലെ റോഡരികിൽ നിൽക്കുകയായിരുന്നു വയോധികയായ കാർത്യായനി എന്ന സ്ത്രീയുടെ സ്വർണ്ണമാല പൊട്ടിച്ചു കളവ് ചെയ്തു കൊണ്ടുപോയ കാസർഗോഡ് ചെന്നെടുക്കം സ്വദേശിയായ ഇബ്രാഹിം ഖലീൽ എന്നയാളെ പയ്യന്നൂർ സബ് ഇൻസ്പെക്ടർ യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ബദിയടുക്ക വെച്ച് അറസ്റ്റ് ചെയ്തു. വിദ്യാനഗർ, മേൽപ്പറമ്പ , ഹൊസ്ദുർഗ് സ്റ്റേഷനുകളിലായി പത്തോളം സ്നാച്ചിങ് കേസുകൾ നിലവിലുള്ള പ്രതിയാണ് ഇബ്രാഹിം ഖലീൽ ' നിരവധി CCTV കളും, ഫോൺ കോളുകളും പരിശോധിച്ചതിന് ശേഷമാണ് 12 ദിവസത്തിനുള്ളിൽ പ്രതിയെ പിടികൂടാനായത്. പ്രത്യേക അന്വേഷണ സംഘത്തിൽ പയ്യന്നൂർ പോലീസ് സ്റ്റേഷനിലെ Scpo മാരായ പ്രമോദ് കടമ്പേരി , അബ്ദുൾ ജബ്ബാർ AG, Squad അംഗങ്ങളായ സബ്ബ് ഇൻസ്പെക്ടർ അബ്ദുൾ റൗഫ് , ASI നൗഫൽ അഞ്ചില്ലത്ത് , സ്പെഷ്യൽ ബ്രാഞ്ച് ASI കെ.വി മനോജൻ എന്നിവരും ഉണ്ടായിരുന്നു.





