Kannur
ഇന്‍റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം എം.രാജഗോപാലന്‍ എം എല്‍ എ നിർവഹിച്ചു
13 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തൃക്കരിപ്പൂർ: ഫായിക്ക ഇന്റോര്‍ അക്കാദമിയില്‍ ആഗസ്റ്റ് 9,10 തീയ്യതികളിലായി നടക്കുന്ന ഇന്‍റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം എം.രാജഗോപാലന്‍ എം എല്‍ എ ഉദ്‌ഘാടനം നിർവഹിച്ചു.
കേരളത്തിലെ സര്‍ക്കാര്‍ സര്‍ക്കാരേതര സംവിധാനങ്ങള്‍ കായിക മേഖലക്കു നല്‍കിയ സംഭാവനകളാണ് ആയുര്‍ ദെെര്‍ഘ്യത്തില്‍ കേരളം ഇന്ത്യയില്‍ ഒന്നാമതെത്താനുള്ള കാരണമെന്ന് എം.രാജഗോപാലന്‍ എം എല്‍ എ അഭിപ്രായപ്പെട്ടു,
ദുബെെ,മലേഷ്യ,ഇന്തോനീഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളാണു മത്സരത്തില്‍ പങ്കെടുക്കുന്നത്, 2 ലക്ഷം രൂപയാണ് സമ്മാന തുക.
അമീര്‍ ഹാജി അധ്യക്ഷത വഹിച്ചു. നൗഷാദ് വെള്ളൂര്‍,സജിത് പലേരി,വിനോദ് ടി.വി,റഷീദ് ബ്രെെറ്റ് എന്നിവര്‍ സംസാരിച്ചു,
കെ.മുഹമ്മദ് ശരീഫ് സ്വാഗതവും സെയ്ദു മെട്ടമ്മല്‍ നന്ദിയും പറഞ്ഞു.





