Kannur
HomeNews

മധ്യവയസ്ക്കയെ ബലാൽസംഗം ചെയ്‌ത വിരുതൻ നിരവധി പേരിൽ നിന്നായി കോടിയിലേറെ രൂപ തട്ടിയെടുത്തു

24 Jun 20252 മിനിറ്റ് വായന
മധ്യവയസ്ക്കയെ ബലാൽസംഗം ചെയ്‌ത വിരുതൻ നിരവധി പേരിൽ നിന്നായി കോടിയിലേറെ രൂപ തട്ടിയെടുത്തു

 


തളിപ്പറമ്പ : മധ്യവയസ്ക്കയെ വിവാഹം കഴിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് ലോഡ്‌ജിൽ കൊണ്ടുപോയി ബലാൽസംഗം ചെയ്യുകയും ലക്ഷക്കണക്കിന് രൂപയുടെ സ്വർണവും ഭൂമിയും തട്ടിയെടുക്കുകയും ചെയ്ത വിരുതൻ നിരവധി പേരിൽ നിന്നായി ഒരു കോടിയി ലേറെ രൂപയും സ്വർണവും തട്ടിയെടുത്തതായി പരാതി. ഭർത്താവ് മരിച്ച കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ മധ്യവയസ്ക്കയെ പീഡിപ്പിച്ചതിന് കണ്ണപുരം പോലീസെടുത്ത കേസിലെ പ്രതിയായ കൊറ്റാളി പുഴാതി വട്ടക്കണ്ടി ഹൗസിൽ വി. ഫലീലിനെതിരെ (45) നിരവധി പേരാണ് തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയത്.

ഹോട്ടൽ, കാറ്ററിംഗ്, മാർജിൻഫ്രീ, കോഴിക്കട തുട ങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് വൻതോതിൽ സാധനങ്ങൾ വായ്‌പ വാങ്ങിച്ചാണ് പ്രധാന മായും തട്ടിപ്പ് നടത്തിയത്. ഇതു കൂടാതെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ മുതൽമുടക്കാനെന്ന പേരിൽ പലരിൽ നിന്നും പണയം വെക്കാൻ സ്വർണം കൈക്കലാക്കിയും തട്ടിപ്പ് നട ത്തിയിട്ടുണ്ട്. 500 രൂപയുടെ മുദ്രപത്രത്തിൽ കരാർ ഒപ്പിട്ട് കൊടുത്തും പണം വാങ്ങിച്ച സംഭവങ്ങളുണ്ട്. അരി വ്യാപാ രം, വാഹന കച്ചവടം, എണ്ണ കച്ച വടം തുടങ്ങിയവയിൽ പങ്കാളിത്തം വാഗ്ദാനം ചെയ്തും തട്ടിപ്പ് നടത്തിയിട്ടുണ്ട്. എ. സനീഷ് എന്നയാളിൽ നിന്ന് 15,50,000 രൂപ, കുറുമാത്തൂർപൊക്കുണ്ട് മസ്റ സൂപ്പർ മാർക്കറ്റിൽ നിന്ന് 1,85,000 രൂപ, സെവൻഡേയ്സ് സൂപ്പർമാർക്കറ്റിലെ കെ. ഇബ്രാഹിം കുട്ടിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ, തളിപ്പറമ്പ് സ്വദേശികളായ പി.കെ ഷമീറിൽ നിന്ന് 4,50,000 രൂപ, കെ.വി മുഹമ്മദ് സാബിത്തിൽ നിന്ന് 4,70,000 രൂപ, പൂവൻകുളത്തിൽ അബ്ദുറഹ്മാനിൽ നിന്ന് 5,60,000 രൂപ, പൂവ്വത്തെ കയക്കൂൽ അബ്ദുൾ സത്താറിൽ നിന്ന് 1,19,500 രൂപ, ചെങ്ങളായിലെ കെ. എം.സി ശാരിക്കിൽ നിന്ന് മൂന്ന് ലക്ഷം, ഉളിക്കലിലെ എൻ.എ ഷംസുദീനിൽ നിന്ന് 5,30,000 രൂപയും 12 ഗ്രാം സ്വർണവും ചപ്പാരപ്പടവിലെ പി.എം ജാഫർ ഷെരീഫിൽ നിന്ന് 32 ലക്ഷം രൂപ, കൂത്തുപറമ്പിലെ പി. മുസ്ത‌ഫയിൽ നിന്ന് 24 ലക്ഷം രൂപയും 120 പവന്റെ ആഭരണങ്ങളും തട്ടി യെടുത്തുവെന്നാണ് പരാതി.

ഫലീലിന്റെ ഒപ്പം ബന്ധുപുളിമ്പറമ്പിലെ മുനീർ, പെരുമ്പടവ് വട്ട്യേരിയിലെ നിഷാദ്, ചുഴലി യിലെ മുനവ്വിർ, കണ്ണൂരിലെ അഷ്റഫ് എന്നിവർ സഹായികളായുണ്ടെന്നും തളിപ്പ റമ്പ് സി.ഐക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക