Kannur
HomeNews

തളിപ്പറമ്പ് -പട്ടുവം റോഡ് വീണ്ടും ഇടിഞ്ഞു, ടൂവീലർ ഒഴികെ വാഹന ഗതാഗതം നിരോധിച്ചു

16 Jun 20251 മിനിറ്റ് വായന
തളിപ്പറമ്പ് -പട്ടുവം റോഡ് വീണ്ടും ഇടിഞ്ഞു, ടൂവീലർ ഒഴികെ വാഹന ഗതാഗതം നിരോധിച്ചു

 


തളിപ്പറമ്പ്: കനത്തമഴയില്‍ പട്ടുവം-പുളിമ്പറമ്പ് റോഡ് വീണ്ടും ഇടിഞ്ഞു, ബസ് ഉള്‍പ്പെടെയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു.

ഇന്നലെ ഉച്ചയോടെയാണ് റോഡിന്റെ ഭാഗങ്ങള്‍ ഇടിഞ്ഞുതാഴ്ന്നത്.ഇതോടെ ബസുകള്‍ കൂവോട് വഴി തിരിച്ചുവിട്ടു.ഓട്ടോയും ടൂവീലറുകളും മാത്രമാണ് കടത്തിവിട്ടത്.വൈകുന്നേരത്തോടെ ഓട്ടോറിക്ഷകളും നിരോധിച്ചു.

ഇപ്പോള്‍ ടൂവീലറുകള്‍ മാത്രമാണ് ഇതുവഴി പോകുന്നത്.മണ്ണിടിച്ചില്‍ രൂക്ഷമായാല്‍ അതും തടയേണ്ടിവരുമെന്ന് അധികൃതര്‍ പറയുന്നു.ഒരാഴ്ച്ചയോളം അടച്ചിട്ട വഴി തുറന്നുകൊടുത്തിട്ട് അധികം നാളായിട്ടില്ല.കാറുകളും ഓട്ടോകളും കണികുന്ന് വഴിയാണ് ഇപ്പോള്‍ കടന്നുപോകുന്നത്.

പുതിയ ദേശീയപാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലികള്‍ക്കിടെയാണ് ഇവിടെ പഴയറോഡ് ഇടിഞ്ഞത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക