Kannur
HomeNews

കണ്ണൂരില്‍ വീണ്ടും തെരുവ് നായ ആക്രമണം

18 Jun 20251 മിനിറ്റ് വായന
കണ്ണൂരില്‍ വീണ്ടും തെരുവ് നായ ആക്രമണം

 


ഇന്ന് 11 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും പുതിയ സ്റ്റാന്‍ഡിലുമുണ്ടായിരുന്നവര്‍ക്ക് നേരെയായിരുന്നുതെരുവ് നായയുടെ ആക്രമണം. പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

ഇന്നലെയും പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ച് തെരുവ് നായ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പടെ56 പേര്‍ക്ക് പരിക്കേറ്റിരുന്നു. പിന്നാലെ അക്രമകാരിയായതെരുവ് നായയെ താവക്കരയില്‍ ചത്ത നിലയില്‍കണ്ടെത്തുകയായിരുന്നു. 

ഇന്നലെ രാവിലെ 11.30 യോടെയായിരുന്നുതെരുവുനായ ആക്രമണമുണ്ടായത്. എസ്ബിഐ പരിസരം,പ്രഭാത് ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിയആളുകളെ നായ പിന്തുടര്‍ന്ന് കടിക്കുകയായിരുന്നു. പരിക്കേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ നേടി.എല്ലാവരുടെയും കാലിനാണ് പരിക്കേറ്റത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക