Kannur
HomeNews

വായനദിനം ശ്രെദ്ധേയമാക്കി SPC കേഡറ്റുകൾ

20 Jun 20251 മിനിറ്റ് വായന
വായനദിനം ശ്രെദ്ധേയമാക്കി SPC കേഡറ്റുകൾ

 


GHSS കുഞ്ഞിമംഗലംയൂണിറ്റ് നമ്പർ KNR 9692025-26 വർഷത്തെ വായനാദിനം SPC കേഡറ്റുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. SPC കേഡറ്റുകൾ വായനാ ദിന പരിപാടികൾ ഏകോപിപ്പിച്ചു. മെയ് മാസം മുതൽ വായന ദിനം വരെയുള്ള കാലയളവിൽ 'വായന തന്നെ ലഹരി, എന്ന മുദ്രാവാക്യം ഉൾക്കൊണ്ട് കേഡറ്റുകൾ വായിച്ച *202* പുസ്തകങ്ങളുടെ ആസ്വാദന കുറിപ്പുകളിൽ മികച്ച കുറിപ്പുകൾ ചേർത്ത് വച്ച് തയ്യാറാക്കിയ മാഗസിൻ ' *അക്ഷരപ്പച്ച* , സ്കൂൾ  വിദ്യാരംഗം കലാസാഹിത്യവേദിയുടെ സഹകരണത്തോടെ  സ്കൂൾ അസംബ്ലിയിൽ പ്രകാശനം ചെയ്തു. സീനിയർ കേഡറ്റ് ഗൗതം കെ.വി പി. എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. സൂപ്പർ സീനിയർ കേഡറ്റ് തന്മയ സുനിൽ പുസ്തക പരിചയം നടത്തിയത് കുട്ടികൾക്ക് ശ്രവ്യാനുഭവമായി.

സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ വെക്കുന്നതിനായി SPC യുണിറ്റ് രണ്ട് റാക്കുകളും ഒരു ഓപ്പൺ ഷെൽഫും നൽകി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക