Kannur
HomeNews

കണ്ണൂരില്‍ മോഷണം; വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു

2 Jun 20251 മിനിറ്റ് വായന
കണ്ണൂരില്‍ മോഷണം; വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു

 


കണ്ണൂർ: പയ്യന്നൂരില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് നാല് പവനോളം സ്വർണ്ണാഭരണങ്ങളും 32,000 രൂപയും കവര്‍ന്നു.

പയ്യന്നൂർ ടൗണിന് സമീപം പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്നാണ് കവര്‍ച്ച. ടൗണിലെ വ്യാപാരി മാക്‌സ് മെഷീന്‍ ടൂള്‍സ് ഉടമ പരേതനായ എന്‍.വി.മോഹനന്റെയും ഇ.വി.ഗീതയുടെയും വീട്ടിലാണ് കവര്‍ച്ച നടന്നത്.

ഗീതയും കുടുംബവും ദിവസങ്ങള്‍ക്ക് മുമ്ബ് ബെംഗളൂരുവില്‍ താമസിക്കുന്ന മകളുടെ വീട്ടിലേക്ക് പോയിരുന്നു. പത്ത് ദിവസത്തോളമായി വീട് പൂട്ടിക്കിടക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം കാസര്‍കോട് ജോലി ചെയ്യുന്ന മകന്‍ ഗോകുല്‍ നാട്ടിലെത്തിയപ്പോഴാണ് വീടിൻ്റെ മുൻവശത്തെ വാതില്‍ കുത്തിതുറന്നതായി കണ്ടത്.

കിടപ്പുമുറികളിലെ രണ്ട് അലമാരകള്‍ കുത്തിത്തുറന്ന മോഷ്ടാവ് സ്വർണ്ണവും പണവും കവർന്നു. ശേഷം സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. വീടിനകത്ത് സൂക്ഷിച്ചിരുന്ന താക്കോലുപയോഗിച്ച്‌ വീടിന്റെ പിറകുവശത്തെ വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ഫോറൻസിക് വിദഗ്ദരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.p

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക