Kannur
കണ്ണൂർ പയ്യന്നൂരിൽ വീടുകളിൽ മോഷണം. സൈക്കിളിലെത്തിയ കള്ളൻ കൊണ്ടുപോയത് തേങ്ങയും, മൊബൈൽഫോണും കുടയും
25 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മോഷ്ടാവിനെ കിട്ടിയില്ലെങ്കിലും കള്ളനെത്തിയ സൈക്കിൾ പൊലീസ് കണ്ടെത്തി. തേങ്ങയ്ക്കിപ്പോൾ നല്ല വിലയാണ്. കിട്ടിയപ്പോൾ കള്ളൻ ആവശ്യത്തിനെടുത്തു. കാവായി വാടിപ്പുറത്ത് സി.വി രാമകൃഷ്‌ണന്റെ വീട്ടിൽ നിന്നാണ് തേങ്ങ പൊതിച്ച് കള്ളൻ കൊണ്ടുപോയത്. അടുക്കള ഭാഗത്ത് കൂട്ടിയിട്ടതിൽ നിന്ന് 160 എണ്ണം മോഷണം പോയി.
വാടിപ്പുറത്തു തന്നെ മിന്നാരൻ ചന്ദ്രൻ്റെ വീട്ടിൽ നിന്ന് കൊണ്ടുപോയത് രണ്ട് മൊബൈൽ ഫോണുകൾ. ചന്ദ്രൻ്റെയും മകന്റെയും ഫോണുകളാണ് കവർന്നത്. തേങ്ങയിലും മൊബൈലിലും തീർന്നില്ല. അടുത്തുള്ള കുഞ്ഞമ്പുവിൻ്റെ വീടിന് പുറത്തുവെച്ച കുടയും കള്ളൻ എടുത്തു. മോഷ്‌ടാവിൻ്റെ ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞു. സൈക്കിളിലെത്തിയാണ് മോഷണമെല്ലാം നടത്തിയത്. ഈ സൈക്കിൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പൊലീസ് ഇത് കസ്റ്റഡിയിലെടുത്തു. കള്ളൻ ഇപ്പോഴും കാണാമറയത്താണ്.





