Kannur
തണൽ മരം കടപുഴകി റോഡിലേക്ക് വീണു, വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക് 4 വൈദ്യുതി പോസ്റ്റുകൾ ഇളകി
28 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തലശ്ശേരി കനത്ത മഴയിലും കാറ്റിലും റസ്റ്റ്ഹൗസ് പരിസരത്തെ ബി.എസ്.എൻ.എൽ ടവറിനടുത്ത് ഉയരത്തിലുള്ള മരം കടപുഴകി റോഡിലേക്ക് വീണു. മരം വീഴുന്നതിനിടയിൽ സമീപത്തെ വൈദുതി കമ്പികളിൽ തട്ടിയതിനെ തുടർന്ന് ഏതാനും കമ്പികൾ പൊട്ടുകയും ചെയ്തതിനെത്തുടർന്ന് നാല് വൈദ്യുതി പോസ്റ്റുകൾ ഇളകി ചരിഞ്ഞു. തത്സമയം പ്രദേശത്തെ വൈദ്യുതി ബന്ധവും വിഛേദിക്കപ്പെട്ടു.
വിവരമറിഞ്ഞ് എത്തിയ അഗ്നിശമന സേനാംഗങ്ങൾ മരം മുറിച്ചു മാറ്റി. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. റസ്റ്റ് ഹൗസ് പരിസരം റോഡരികിൽ ഉയരത്തിലുള്ള മറ്റ്ചിലമരങ്ങളും അപകടാവസ്ഥയിലാണുള്ളത്. ഇവ അവധി ദിവസമായ ഞായറാഴ്‌ച മുറിച്ചു മാറ്റും ഇളകിയ വൈദ്യുതി പോസ്റ്റുകളും അന്ന്മാ റ്റുമെന്ന് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ പറഞ്ഞു. നഗരസഭാ ചെയർ പേഴ്സൺ കെ.എം. ജമുനാ റാണി, വാർഡ് കൌൺസിലർ എ.ടി. ഫിൽ ഷാദ്, എന്നിവരും സ്ഥലത്തെത്തിയിരുന്നു.





