Kannur
രഹസ്യവിവരം കിട്ടി, ക്വാട്ടേഴ്സില്‍ പൊലീസ് പരിശോധന, യുവതിയും യുവാവും പിടിയില്‍, വടിവാളും എംഡിഎംഎയും കണ്ടെത്തി
3 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂര്‍: കണ്ണൂര്‍ ചാലോട് മയക്കുമരുന്നും ആയുധങ്ങളുമായി യുവതിയടക്കം രണ്ടു പേര് പിടിയിലായി. ചാലോട് മണലിലെ വാടക ക്വാട്ടേഴ്സില്‍ നിന്നാണ് വടിവാളും എംഡിഎംഎയും പിടിച്ചത്.തയ്യില്‍ സ്വദേശി സീനത്ത്, അഫ്നാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് ക്വാട്ടേഴ്സില്‍ പരിശോധന നടത്തുകയായിരുന്നു. പൊലീസ് ക്വാട്ടേഴ്സില്‍ പരിശോധന നടത്തുന്നതിനിടെയാണ് അഫ്നാസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് അഫ്നാസിനെ പരിശോധിച്ചു. അഫ്നാസിന്റെ കയ്യില്‍ നിന്നും കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. ക്വാട്ടേഴ്സിലെ പരിശോധനയിലാണ് വടിവാളും എംഡിഎംഎയും കണ്ടെത്തിയത്. വടിവാളിനൊപ്പം നഞ്ചക്കും കണ്ടെത്തി.





