Kannur
തളിപ്പറമ്പ്; മദ്യപിച്ച് രാത്രിയില്‍ ദീര്‍ഘദൂര ബസ് ഓടിച്ച ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുത്തു
20 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തളിപ്പറമ്പ് എസ്.ഐ ദിനേശന് കൊതേരിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച്ച രാത്രി തളിപ്പറമ്പ് ദേശീയപാതയില്‍ പ്ലാസ ജംഗ്ഷന് സമീപം നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍ കുടുങ്ങിയത്.എറണാകുളത്തേക്ക് പോകുന്ന എന്‍.എല്‍-1 ബി-3071 ഗോള്‍ഡന്‍ ബസ് ഡ്രൈവര്‍ മൊവ്വഞ്ചേരി മക്രേരിയിലെ ഷാജി നിവാസിന് സി.കുഞ്ഞിരാമന്റെ മകന് വി.ജോഷിയുടെ(44)പേരിലാണ് കേസ്.
ഇന്നലെ രാത്രി 8.15 നാണ് പരിശോധന നടന്നത്.രാത്രിയില്‍ സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര ബസുകളില്‍ ജീവനക്കാര്‍ മദ്യപിക്കുന്നതായ പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
ഇത് സംബന്ധിച്ച് പോലീസിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. അടുത്ത ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് എസ്.ഐ ദിനേശന് കൊതേരി പറഞ്ഞു.ബസ് പോലീസ് കസ്റ്റഡിയില്‍ എടുത്തുവെങ്കിലും യാത്രക്കാര്‍ ഉള്ളതിനാല്‍ മറ്റൊരു ഡ്രൈവറെ വെച്ച് യാത്ര ചെയ്യാന്‍ അനുവദിച്ചു.





