Kannur
HomeNews

പി.എൻ.പണിക്കർ സ്മൃതി സംഗമവും,വായനക്കാരുടെക്കൂട്ടായ്മയും

21 Jun 20251 മിനിറ്റ് വായന
പി.എൻ.പണിക്കർ സ്മൃതി സംഗമവും,വായനക്കാരുടെക്കൂട്ടായ്മയും


സോഷ്യൽ ആക് ഷൻ ഗ്രൂപ്പ് (ശാസ്ത്ര,) കാൻ ഫെഡ് എന്നിവ ചേർന്ന് മൂന്ന് ദിവസങ്ങളിലായി ഓൺലൈനിൽസംഘടിപ്പിച്ചുവരുന്നപി.എൻ.പണിക്കർ സ്മൃതി സംഗമവും വായനക്കാരുടെ ക്കൂട്ടായ്മയും ഇന്ന് സമാപിക്കും.

ശാസ്ത്ര ഡയരക്ടർ വി.ആർ. വി ഏഴോമിന്റെ അദ്ധ്യക്ഷതയിൽ  നടന്നു വരുന്ന പരിപാടി കോഴിക്കോട്  യൂണിവേഴ്സിറ്റി മലയാളം വിഭാഗം മേധാവി ഡോ.ആർ വി എം. ദിവാകരൻ ഉദ്ഘാടനം ചെയ്തു.

ബി.ദാമോദരൻമാസ്റ്റർ,എടപ്പാൾ,സി.സുബ്രഹ്മണ്യൻ,പി.വി.കുഞ്ഞിരാമൻ മാസ്റ്റർ അഡ്വ. എ.കെ. ധനലക്ഷ്മി, തുടങ്ങിയവർ പി.എൻ പണിക്കർ സ്മൃതിയും വായനയുടെ അനിവാര്യതയും പങ്കിട്ടു. 

 ഡോ.ബിൻസി മരിയ, ഉഷ ടി.പി, സ്മിത പി.ആർ, പാർത്ഥരാജൻ കാനൂൽ, വി.ഗോപിനാഥ് പരിയാരം, ബാലകൃഷ്ണൻ നരിക്കോട്, അഡ്വ.ടി.വി. ഹരീന്ദ്രൻ, രാജേശ്വരി ആർ.നായർ, സരള എം.വി, സുജാത കെ.പി, ശ്രീലതമധു  തുടങ്ങിയവർ സ്വന്തംവായനാനുഭവങ്ങൾ പങ്കു വെച്ചു. ഇന്ന് നടക്കുന്ന  സമാപനപരിപാടിയിൽ ഡോ.വൈ.വി.കണ്ണൻ, ഡോ. പത്മനാഭൻ രാമന്തളി,ഡോ.ടി.എം.സുരേന്ദ്രനാഥ്ഡോ.അജിത്ത് അമ്പാടി, കരീപ്ര രാജേന്ദ്രൻ, രാജഗോപാൽ മോറാഴ, ടി.വി.കെ.എൻ കണ്ണോം,റഹ്നാസ് പി.വി. തുടങ്ങിയവർ തങ്ങളുടെ വായനാനുഭവങ്ങൾ പകരും. മുൻ സംസ്ഥാന സാക്ഷരതാ സമിതി അംഗവും പ്രമുഖ എഴുത്തുകാരനുമായ പയ്യന്നൂർ കുഞ്ഞിരാമൻ പരിപാടി വിലയിരുത്തി സംസാരിക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക