Kannur
കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ
12 Jun 20251 മിനിറ്റ് വായന

കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
കണ്ണൂർ-ദമാം സെക്ടറിൽ എയർഇന്ത്യ എക്സ്‌പ്രസും സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ്
കണ്ണൂരിൽനിന്ന് മസ്കറ്റ്, ഫുജൈറ എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ മാസം ഇൻഡിഗോ സർവീസ് തുടങ്ങിയിരുന്നു. ദോഹ, അബുദാബി എന്നിവിടങ്ങളിലേക്കും ഇൻഡിഗോ സർവീസുകൾ നടത്തുന്നുണ്ട്





