Kannur
HomeNews

കണ്ണൂരിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

13 Jun 20251 മിനിറ്റ് വായന
കണ്ണൂരിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 

കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടര്‍ന്നാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ഞായറാഴ്ച ട്യൂഷന്‍, സ്‌പെഷ്യല്‍ ക്ലാസ്സുകള്‍ തുടങ്ങിയവും പാടില്ലെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.

നാളെ കണ്ണൂര്‍, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മി.മീ-ല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അര്‍ഥമാക്കുന്നത്.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് വൈകിട്ട് നാലിന് ഓറഞ്ച് ഈ ജില്ലകളില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സൈറണുകള്‍ മുഴക്കിയിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക