Kannur
HomeNews

താവം റെയിൽവേ മേൽപാലത്തില്‍ കുഴി; വാഴ നട്ട് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്

12 Jun 20251 മിനിറ്റ് വായന
താവം റെയിൽവേ മേൽപാലത്തില്‍ കുഴി; വാഴ നട്ട് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്

 


പഴയങ്ങാടി താവം റെയിൽവേ മേൽപാലത്തിൽ യാത്രക്കാരുടെ നടുവൊടിക്കും കുഴികൾ വ്യാപകമായതോടെ കല്യാശേരി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലത്തിലെ ഭീമൻ കുഴിയിൽ വാഴ നട്ട് പ്രതിഷേധിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ പൂങ്കാവ് അധ്യക്ഷത വഹിച്ചു. വ്യാഴാഴ്ച വൈകിട്ട് 6 നായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് സ്ഥലത്ത് ഏറെ നേരം ഭാഗികമായി വാഹന ഗതാഗതം തടസപ്പെട്ടു. തുടർന്ന് കണ്ണപുരം പൊലീസ് സ്ഥലത്തെത്തി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക