Kannur
HomeNews

രാജരാജേശ്വരക്ഷേത്രത്തിലെ വെങ്കല ശിവശില്പം ഗവർണർ അനാവരണം ചെയ്യും

25 Jun 20251 മിനിറ്റ് വായന
രാജരാജേശ്വരക്ഷേത്രത്തിലെ വെങ്കല ശിവശില്പം ഗവർണർ അനാവരണം ചെയ്യും

 



തളിപ്പറമ്പ് : രാജരാജേശ്വരക്ഷേത്രത്തിന് മുൻവശം സ്ഥാപിച്ച കൂറ്റൻ വെങ്കല ശിവശില്പം ജൂലായ് അഞ്ചിന് വൈകീട്ട് നാലിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അനാവരണം ചെയ്യും. 14 അടി ഉയരത്തിൽ വെങ്കലത്തിലും സ്റ്റീലിലുമാണ് പ്രതിമ നിർമിച്ചത്.

4,200 കിലോഗ്രാം തൂക്കമുള്ളതാണ് ശില്പം. ഉണ്ണി കാനായിയാണ് ശില്പി. വ്യവസായി മൊട്ടമ്മൽ രാജനാണ് പൂർണകായ ശിവശില്പം ക്ഷേത്രത്തിലേക്ക് സമർപ്പിക്കുന്നത്. ശില്പം അനാവരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പങ്കെടുപ്പിക്കാനുള്ള ശ്രമം നടന്നിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക