Kannur
HomeNews

കണ്ണൂരിൽ വിമാന സർവീസുകൾ സാധാരണ നിലയിൽ

26 Jun 20251 മിനിറ്റ് വായന
കണ്ണൂരിൽ വിമാന സർവീസുകൾ സാധാരണ നിലയിൽ

 


മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ പുനഃസ്ഥാപിച്ചു. ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളുടെ വ്യോമപാത അടച്ചതിനാൽ കഴിഞ്ഞ മൂന്നുദിവസങ്ങളിലായി പല സർവീസുകളും റദ്ദാക്കിയിരുന്നു. ഷാർജയിലേക്കുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ മാത്രമാണ് ബുധനാഴ്ച റദ്ദാക്കിയത്.

റാസൽഖൈമ, ദോഹ, അബുദാബി എന്നിവിടങ്ങളിലേക്കുള്ള ചൊവ്വാഴ്ചത്തെ സർവീസുകൾ റദ്ദാക്കിയതിനാൽ ഇവിടങ്ങളിൽനിന്നുള്ള മടക്കസർവീസുകളും റദ്ദായിരുന്നു. മറ്റുള്ള അന്താരാഷ്ട്ര-ആഭ്യന്തര സർവീസുകളെല്ലാം ഷെഡ്യൂൾ പ്രകാരമായിരുന്നു

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക