Kannur
HomeNews

പയ്യാവൂര്‍ വണ്ണായിക്കടവില്‍ ചുഴലിക്കാറ്റ്: ലക്ഷങ്ങളുടെ നാശനഷ്ടം

25 Jun 20251 മിനിറ്റ് വായന
പയ്യാവൂര്‍ വണ്ണായിക്കടവില്‍ ചുഴലിക്കാറ്റ്: ലക്ഷങ്ങളുടെ നാശനഷ്ടം

 


പയ്യാവൂർ: വണ്ണായിക്കടവിലും പരിസര പ്രദേശങ്ങളിലും ഇന്നലെ ഉച്ചയോടെ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ ലക്ഷങ്ങളുടെ നാശനഷ്ടം.

മരങ്ങള്‍ വീണ് തെക്കേപ്പുതുപ്പറമ്ബില്‍ ടി.ടി.സെബാസ്റ്റ്യൻ , കുഴിക്കാട്ട് ദേവസ്യ, വടശേരി ബിനു എന്നിവരുടെ വീടുകള്‍ ഭാഗികമായി തകർന്നു. പൈമ്ബള്ളില്‍ റോയ്, കുറുവത്താഴെ തോമസ്, തെക്കേടത്ത് സാന്‍റി, തെക്കേടത്ത് ബിനോയി, പനച്ചേപ്പള്ളില്‍ പാപ്പച്ചൻ, പൈങ്ങനാമഠത്തില്‍ ബാബു, മാണിവേലില്‍ ജോയി, പൈസക്കരിയിലെ കുടകപ്പള്ളില്‍ ഫ്രാൻസീസ്, കഴിപ്പള്ളില്‍ ജോർജ് എന്നിവരുടെ റബർ, തെങ്ങ് , കമുക്, തേക്ക്, മാവ്, പ്ലാവ് , കപ്പ എന്നിവ ചുഴലിക്കാറ്റില്‍ നശിച്ചു.

വൈദ്യുത ലൈനില്‍ മരംവീണും തെങ്ങ് കടപുഴകിയും ഏറെ നേരം റോഡ് ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു. പൈസക്കരി ഫൊറാന വികാരി ഫാ.നോബിള്‍ ഓണംകുളം, പഞ്ചായത്തംഗങ്ങളായ ടെൻസണ്‍ കണ്ടത്തിൻകര, ടി.പി.അഷ്റഫ്, പയ്യാവൂർ വില്ലേജ് ഓഫിസർ, പയ്യാവൂർ പോലീസ്, റവന്യൂ, കെഎസ്‌ഇബി അധികൃതർ, കത്തോലിക്ക കോണ്‍ഗ്രസ് ഫൊറോന നേതാക്കള്‍ എന്നിവർ സ്ഥലം സന്ദർശിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നാട്ടുകാരുടെയും കഠിന പരിശ്രമത്തിലൂടെയാണ് വീടുകള്‍ക്ക് മേല്‍ വീണ മരങ്ങള്‍ മുറിച്ചു മാറ്റുകയും ഗതാഗതടസവും വൈദ്യുത ബന്ധം പുനസ്ഥാപിക്കുകയും ചെയ്തത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക