Kannur
HomeNews

ഫീസടക്കാമെന്ന് പറഞ്ഞ് പണംവാങ്ങി വഞ്ചിച്ചതിന് കേസ്

7 Jun 20251 മിനിറ്റ് വായന
ഫീസടക്കാമെന്ന് പറഞ്ഞ് പണംവാങ്ങി വഞ്ചിച്ചതിന് കേസ്

 


തളിപ്പറമ്പ്: നേഴ്സിംങ്ങ് കോളേജിൽ ഫീസ് അടച്ചോളാമെന്ന് വാഗ്ദാനം നൽകി പണം വാങ്ങിയ ശേഷം അടക്കാതെ വഞ്ചിച്ചതിന് ബാലുശേരി സ്വദേശിക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ് കുപ്പം വൈര്യാംകോട്ടത്തെ റെഡ് സ്റ്റാർ വായനശാലക്ക് സമീപത്തെ മണ്ണൻ വീട്ടിൽ എം. ദിനേശൻ്റെ(56) പരാതിയിലാണ് കേസ്.കോഴിക്കോട് ബാലുശേരി ആമക്കാട് ദിലീഷ് എന്നയാളുടെ പേരിലാണ് കേസ്.

ദിനേശൻ്റെ മകന് മംഗളൂരു ന്യൂ സിറ്റി നേഴ്സിങ്ങ് കോളേജിൽ ബി.എസ്.സി നേഴ്സിങ്ങിന് അഡ്മിഷൻ വാങ്ങിക്കൊടുത്ത ദിലീഷ് ഫീസ് ഞാൻ അടച്ചോളാം എന്ന് വിശ്വസിപ്പിച്ച്2024 ആഗസ്റ്റ് 14 മുതൽ ഒക്ടോബർ 30 വരെയുള്ള കാലയളവിൽ 3,75,000 രൂപ 6 തവണകളായി ഗൂഗിൾ പേ അക്കൗണ്ട് വഴി കൈപ്പറ്റിയെങ്കിലും കോളേജിൽ പണം അടക്കാതെയും തിരിച്ച് കൊടുക്കാതെയും വഞ്ചിച്ചു എന്ന പരാതിയിലാണ് കേസ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക