Kannur
HomeNews

സഹോദരങ്ങളെ ആക്രമിച്ച മൂന്നുപേര്‍ക്കെതിരെ കേസ്

16 Jun 20251 മിനിറ്റ് വായന
സഹോദരങ്ങളെ ആക്രമിച്ച മൂന്നുപേര്‍ക്കെതിരെ കേസ്

 

 


തളിപ്പറമ്പ്: വഴി തടസ്സപ്പെടുത്തിയതായി ആരോപിച്ച് സ്ഥലമുടമകളെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കൂവേരി തേറണ്ടിയിലെ പവനന്‍, രാജന്‍, കെ.വി.പവിത്രന്‍ എന്നിവരുടെ പേരിലാണ് കേസ്. തേറണ്ടിയിലെ ചിറ്റയില്‍ വീട്ടില്‍  സി.മധുസൂതനന്റെ(50)പരാതിയിലാണ് കേസ്. ജ്യേഷ്ഠന്‍ മോഹനനെ മൂന്നുപ്രതികളും ചേര്‍ന്ന് മര്‍ദ്ദിക്കുന്നത് കണ്ട് തടയാനെത്തിയ മധുസൂതനനെ തൂമ്പ വീശി പരിക്കേല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. 13 ന് വൈകുന്നേരം 5.30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മോഹനന്റെ സ്ഥലത്തുകൂടി പ്രതികള്‍ വീട്ടിലേക്ക് പോകുന്ന വഴി തടസ്സപ്പെടുത്തിയതായി ആരോപിച്ചായിരുന്നു മര്‍ദ്ദനം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക