Kannur
HomeNews

പാറയിൽ ഇരിക്കവെ തിരയടിച്ചു; കണ്ണൂരിൽ കടലിൽ വീണ് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

27 Jun 20251 മിനിറ്റ് വായന
പാറയിൽ ഇരിക്കവെ തിരയടിച്ചു; കണ്ണൂരിൽ കടലിൽ വീണ് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

 


രണ്ട്‌ ദിവസം മുൻപ് എടക്കാട് ഏഴര മുനമ്പിൽ നിന്നും കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. താഴെ കായലോട്ടെ എംസി ഹൗസിൽ ഫർഹാൻ റൗഫിന്റെ (18) മൃതദേഹമാണ് ഇന്ന് പുലർച്ച രണ്ട്‌ മണിയോടെ രണ്ട്‌ കിലോമീറ്റർ ദൂരെ മുഴപ്പിലങ്ങാട് ശ്മശാനത്തിനടുത്ത് ബീച്ചിൽ കണ്ടെത്തിയത്.

ബുധനാഴ്ച വൈകിട്ട് 6.45നാണ് വിദ്യാർഥിയെ കടലിൽ കാണാതായത്. ഫർഹാൻ അടക്കം കൂട്ടുകാരായ നാല് വിദ്യാർഥികൾ കടൽ കാണാൻ ഏഴര പാറപ്പള്ളിക്കു സമീപം തീരത്തെത്തിയതായിരുന്നു. 2 പേർ ചായ കുടിക്കാൻ കടയന്വേഷിച്ച് പോയപ്പോൾ ഫർഹാനും മറ്റൊരു വിദ്യാർഥിയും കടലോരത്തെ പാറയിൽ ഇരുന്നു. ശക്തമായ തിരയടിച്ച് രണ്ട് പേരും കടലിൽ വീണു. കൂട്ടുകാരൻ നീന്തി രക്ഷപ്പെട്ടെങ്കിലും ഫർഹാനെ കാണാതാകുകയായിരുന്നു. പ്ലസ് ടുവിന് ശേഷം ഉപരിപഠനത്തിന് തയാറെടുക്കുകയായിരുന്നു ഫർഹാൻ.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക